കേരളം

മാര്‍ക്ക് ദാന വിവാദം; അടിയന്തര സിന്‍ഡിക്കേറ്റ്; തീരുമാനം പിന്‍വലിച്ചേക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദത്തില്‍ നടപടികളെടുക്കാന്‍ ഒരുങ്ങി എംജി സര്‍വകലാശാല. വിവാദവുമായി ബന്ധപ്പെട്ട് വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍വകലാശാലയുടെ തീരുമാനം.

തുടര്‍ നടപടി എന്താകുമെന്ന് അടുത്ത സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ തീരുമാനമാകുമെന്നാണ് വിവരം. നാളെ എംജി സര്‍വകലാശാല അടിയന്തര സിന്‍ഡിക്കേറ്റ് ചേരുന്നുണ്ട്. 

വൈസ് ചാന്‍സലറുടെ അഭാവത്തില്‍ പ്രോ വൈസ് ചാന്‍സലറുടെ അധ്യക്ഷതയിലാണ് സിന്‍ഡിക്കേറ്റ് ചേരുക. വിവാദമായ മാര്‍ക്ക് ദാനം പിന്‍വലിച്ചേക്കുമെന്നും സൂചനയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു