കേരളം

ഉറുമ്പിനെ ഒട്ടകമാക്കുന്ന പ്രചാരണം ഫലം കണ്ടു; പ്രതികരണവുമായി കെ മോഹന്‍കുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വട്ടിയൂര്‍ക്കാവില്‍ ഉറുമ്പിനെ ഒട്ടകമാക്കുന്ന എല്‍ഡിഎഫിന്റെ പ്രചാരണത്തിന് ഫലം കണ്ടുവെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാര്‍.തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നിലയില്‍ മുന്നേറാന്‍ സാധിച്ചുവെന്നും മോഹന്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

2019 മെയ് 23ന് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടനെ വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പിച്ചിരുന്നു. ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പില്‍ വിജയം അനിവാര്യമായിരുന്നു. അതിനനുസരിച്ചുളള പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവെച്ചത്. അതില്‍ അവര്‍ക്ക് മുന്നേറാന്‍ സാധിച്ചു എന്നാണ് തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ നല്‍കുന്നതെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. ഉറുമ്പിനെ ഒട്ടകമാക്കുന്ന അവരുടെ പ്രചാരണം ഫലം കണ്ടുവെന്നും മോഹന്‍കുമാര്‍ പറഞ്ഞു.

യുഡിഎഫിന്റെ നിഗമനമല്ല താന്‍ അവതരിപ്പിക്കുന്നത്. ഒരു പൗരന്‍ എന്ന നിലയില്‍ മനസ്സിലാക്കാന്‍ സാധിച്ച കാര്യങ്ങളാണ് പറയുന്നത്. ജൂണ്‍ ആദ്യവാരം തന്നെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രണ്ടാം പ്രളയത്തില്‍ മേയര്‍ വി കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നുവെന്നും മോഹന്‍കുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു