കേരളം

'പാലാ പോന്നില്ലേ, പിന്നല്ലേ കോന്നി'... മാണി സി കാപ്പന്റെ ആ വാക്കുകള്‍ അച്ചട്ടായി 

സമകാലിക മലയാളം ഡെസ്ക്

കോന്നി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടതു മുന്നണി അവതരിപ്പിച്ച ഒരു വീഡിയോ ഇപ്പോള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറുന്നു. പാലായില്‍ ജയിച്ച മാണി സി കാപ്പന്റെ വീഡിയോയിലെ വാചകങ്ങളാണ് വീണ്ടും തരംഗമായി മാറുന്നത്. 

കോന്നിയിലെ വിജയത്തിന് പിന്നാലെയാണ് ഇടത് അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ വീണ്ടും പ്രചരിപ്പിച്ചത്. 'പാലാ പോന്നില്ലേ, പിന്നല്ലേ കോന്നി' എന്ന വാക്കുകളാണ് വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. 

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോന്നിയില്‍ ഇടതു മുന്നണി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയില്‍ കൂളിങ് ഗ്ലാസ് വച്ച് മാസ് ഡയലോഗ് പറഞ്ഞ് പാലാ എംഎല്‍എ മാണി സി കാപ്പന്‍ കൈയടി നേടിയിരുന്നു. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ അച്ചട്ടായി എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. കോന്നിയില്‍ 23 വര്‍ഷത്തിന് ശേഷമാണ് കെയു ജനീഷ് കുമാറിലൂടെ കോന്നി മണ്ഡലം എല്‍ഡിഎഫ് പിടിച്ചെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം