കേരളം

വട്ടിയൂര്‍ക്കാവിലും കോന്നിയിലും എല്‍ഡിഎഫ് കുതിപ്പ് ; പ്രശാന്തിന്റെ ലീഡ് 8000 കടന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് നടന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും ല്‍െഡിഎഫ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. വട്ടിയൂര്‍ക്കാവില്‍ ഇടതുസ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിന്റെ ലീഡ് 8000 കടന്നു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ പ്രശാന്ത് ലീഡ് മെച്ചപ്പെടുത്തുകയാണ്. യുഡിഎഫിന്റെ കെ മോഹന്‍കുമാറാണ് രണ്ടാമത്.

കോന്നിയിലും എല്‍ഡിഎഫ് വ്യക്തമായ ലീഡ് നിലനിര്‍ത്തി മുന്നേറുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറിന്റെ ലീഡ് 4000 കടന്നു. 4700 ഓളം വോട്ടുകള്‍ക്കാണ് ജനീഷ് മുന്നിട്ടുനില്‍ക്കുന്നത്. യുഡിഎഫിന്റെ പി മോഹന്‍രാജാണ് രണ്ടാമത്. ബിജെപിയുടെ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്.

അതേസമയം അരൂരിലും എറണാകുളത്തും മഞ്ചേശ്വരത്തും യുഡിഎഫ് മുന്നേറുകയാണ്. അരൂരില്‍ ഷാനിമോള്‍ ഉസ്മാനും എറണാകുളത്ത് ടിജെ വിനോദുംലീഡ് നിലനിര്‍ത്തി മുന്നേറുകയാണ്. മഞ്ചേശ്വരത്ത് എംസി കമറുദ്ദീനും മുന്നേറുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്