കേരളം

കനത്ത മഴ; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: മഴ ശക്തമാവുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(ശനിയാഴ്ച) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളെജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമാണ്. 

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചത്. പരീക്ഷകള്‍ക്ക് മാത്രമുണ്ടാവില്ല. എന്നാല്‍ കലാമേളകള്‍ മാറ്റി വയ്ക്കണം എന്നും, ജാഗ്രത പാലിക്കണം എന്നും കളക്ടര്‍ നിര്‍ദേശിച്ചിക്കുന്നു. 

അറബിക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായതോടെയാണ് വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായത്. തീവ്ര ചുഴലിക്കാറ്റായി ക്യാര്‍ പടിഞ്ഞാറന്‍ ദിശയില്‍ തെക്കന്‍ ഒമാന്‍, യണന്‍ തീരത്തേക്കാണ് നീങ്ങുന്നത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് നാളെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ