കേരളം

ലീ​ഗ് പ്രവർത്തകന്റെ കൊലപാതകം; ഇന്ന് യുഡിഎഫ് ഹർത്താൽ

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:  താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ന് യുഡിഎഫ് ​​ഹർത്താൽ. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി എന്നി മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളിലാണ് യുഡിഎഫ് ഹർത്താലിന് ആ​ഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് മുസ്ലീം ലീഗിന്റെ ആരോപണം.

താനൂര്‍ അഞ്ചുടി സ്വദേശി ഇസ്ഹാഖ് (38) ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്ന് കവലയിലേക്ക് വരുന്നതിനിടെ അഞ്ചുടിയിലെ ആളൊഴിഞ്ഞ പ്രദേശത്തുവെച്ച് ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവമുണ്ടായത്. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ഇസ്ഹാഖിനെ തിരൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ രക്ഷിക്കാനായില്ല. അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നില്‍. പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന