കേരളം

ഭര്‍ത്താവിനെ ഉപേക്ഷിച്ച് 16കാരി കാമുകനൊപ്പം പോയി; അവസാനം അമ്മയും ഭര്‍ത്താവും കാമുകനും അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം; ഭര്‍ത്താവിനോട് പിണങ്ങി വീട്ടിലേക്ക് പോയ 16കാരി കാമുകനൊപ്പം പോയ സംഭവത്തില്‍ വമ്പന്‍ ട്വിസ്റ്റ്. പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലാക്കിയതോടെ കാമുകനൊപ്പം പരാതി നല്‍കിയ ഭര്‍ത്താവിനേയും അമ്മയേയും പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കൊല്ലത്താണ് സംഭവമുണ്ടായത്. പതിനെട്ടു വയസു പൂര്‍ത്തിയാകുന്നതിന് മുന്‍പ് പെണ്‍കുട്ടിയുടെ വിവാഹം നടത്തിയതിനാണ് അമ്മയേയും ഭര്‍ത്താവിനേയും അറസ്റ്റ് ചെയ്തത്. 

ഒരു മാസം മുന്‍പായിരുന്നു തേവലക്കര സ്വദേശിനിയായ പെണ്‍കുട്ടിയും കോയിവിള സ്വദേശിയായ 30കാരനും തമ്മിലുള്ള വിവാഹം. എന്നാല്‍ ഭര്‍ത്താവുമായി പിണങ്ങി പെണ്‍കുട്ടി കുറച്ചു ദിവസം മുന്‍പ് സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. എന്നാല്‍ അതിനിടെ മൈനാഗപ്പള്ളി സ്വദേശിയായ കാമുകനൊപ്പം പോവുകയും ഒന്നിച്ച് താമസം തുടങ്ങുകയും ചെയ്തു. 

ഭാര്യയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു ഭര്‍ത്താവ് തെക്കുംഭാഗം പൊലീസിനു പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പ്രായം മറച്ചു വച്ചാണ് അമ്മ വിവാഹം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി