കേരളം

മാലിന്യ സംസ്‌കരണത്തിന് ഒന്നും ചെയ്തില്ല; കൊച്ചി നഗരസഭയ്ക്ക് 10 കോടി രൂപ പിഴ ചുമത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മാലിന്യ സംസ്‌കരണത്തില്‍ വരുത്തിയ വീഴ്ചയില്‍ കൊച്ചി നഗരസഭയ്ക്ക് വലിയ തുക പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്‌കരണത്തിലെ പാളിച്ചകളുടെ പേരില്‍ പത്ത് കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. 

2016ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് കൊച്ചി നഗരസഭ ലംഘിച്ചെന്ന് ബോര്‍ഡ് കണ്ടെത്തി. മാലിന്യ സംസ്‌കരണത്തിന് വേണ്ടി കൊച്ചി നഗരസഭ ഒന്നും ചെയ്തില്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചൂണ്ടിക്കാട്ടി. 

പിഴ അടയ്ക്കുന്നതിന് മുന്‍പ് വിശദീകരണം നല്‍കാന്‍ നഗരസഭയ്ക്ക് അവസരമുണ്ട്. നവംബര്‍ എട്ടിന് ചേരുന്ന യോഗത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് വിശദീകരണം നല്‍കാം. നേരത്തെ, ദേശീയ ഹരിത ട്രൈബ്യൂണലും കൊച്ചി നഗരസഭയ്ക്ക് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്