കേരളം

വയറില്‍ കൊഴുപ്പടിഞ്ഞത് ക്യാൻസറാണെന്ന് തെറ്റായ റിപ്പോർട്ട്; തൃശൂരിലെ സ്വകാര്യ ലാബിനെതിരെ വീട്ടമ്മ നിയമനടപടിയ്ക്ക് 

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂർ: ക്യാൻസർ രോഗമെന്ന പേരിൽ സ്വകാര്യ മെഡിക്കൽ ലാബിൽ നിന്ന് ലഭിച്ച തെറ്റായ റിപ്പോർട്ടിനെതിരെ നിയമനടപടിക്കൊരുങ്ങി വീട്ടമ്മ. തൃശൂര്‍ വാടാനപ്പിള്ളി സ്വദേശി പുഷ്പലതയ്ക്കാണ് സ്വകാര്യ ലാബിൽ നിന്ന് തെറ്റായ റിപ്പോർട്ട് നൽകിയത്. 

വയറില്‍ അസ്വാഭാവികമായ ഒരു തടിപ്പ് കണ്ട പുഷ്പലത തൃത്തല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടടറുടെ നിർദേശപ്രകാരമാണ്  വാടാനപ്പിള്ളിയിലെ സെൻട്രൽ ലാബിൽ പരിശോധന നടത്തിയത്. വയറിൽ ക്യാൻസറാണെന്നായിരുന്നു ലാബിൽ നിന്ന് ലഭിച്ച സ്കാൻ റിപ്പോർട്ട്. 

റിപ്പോർട്ട് കണ്ട് ആശങ്കപ്പെട്ട പുഷ്പലത തൃശ്ശൂരിലെ അമല കാൻസർ സെന്ററിൽ എത്തി ഡോ മോഹൻദാസിനെ കണ്ടു. റിപ്പോർട്ടിൽ സംശയമുണ്ടെന്നും ഒരിക്കൽ കൂടി പരിശോധിക്കണമെന്നും ഡോക്ടർ പറഞ്ഞപ്രകാരം മറ്റൊരു ലാബിൽ പരിശോധിച്ചപ്പോഴാണ് ക്യാൻസറല്ലെന്ന് കണ്ടെത്തിയത്. 

വയറില്‍ കൊഴുപ്പടിഞ്ഞു കൂടിയതാണെന്നാണ് പുതിയ റിപ്പോർട്ട്. ആദ്യ റിപ്പോർട്ട് കണ്ടശേഷം കടുത്ത മാനസികപ്രയാസത്തിലായിരുന്നു താനും കുടുംബവും എന്ന് പുഷ്പലത പറഞ്ഞു. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലാബിനെതിരെ നോട്ടീസ് അയച്ചിരിക്കുകയാണ് പുഷ്‌പലത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം