കേരളം

പാര്‍ട്ടി ഇടപെട്ടിട്ടില്ല; വാളയാര്‍ പീഡനക്കേസ് പ്രതികളുമായി ബന്ധമില്ലെന്ന് സിപിഎം 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വാളയാര്‍ പീഡനക്കേസിലെ പ്രതികള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് സിപിഎം. കേസില്‍ പാര്‍ട്ടി ഇടപെട്ടിട്ടില്ലെന്നും പ്രതികളെ വെറുതേവിട്ട കോടതി നടപടിക്ക് എതിരെ അപ്പീല്‍ പോകണമെന്നും സിപിഎം പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. 

നേരത്തെ, കേസിലെ പ്രതികള്‍ക്ക് ഭരണമുന്നണിയിലെ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് കുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു. പ്രതികള്‍ക്ക് അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് കുട്ടികളുടെ മാതാവ് ആരോപിച്ചു. തെളിവുണ്ടായിട്ടും പ്രതികള്‍ രക്ഷപ്പെട്ടത് ഇതുകൊണ്ടാണെന്നും അവര്‍ പറഞ്ഞു.

'അവര്‍ക്ക് പാര്‍ട്ടി ഇടപാടുണ്ട്. ആരൊയെക്കാണ് പരിചയമെന്നു ചോദിച്ചാല്‍ അറിയില്ല. അരിവാള്‍ ചുറ്റിക പാര്‍ട്ടിയുമായാണ് അടുപ്പം.' അവര്‍ പറഞ്ഞു. പ്രതികളും പൊലീസും തമ്മില്‍ നല്ല കൂട്ടായ്മയുണ്ട്. അല്ലെങ്കില്‍ പ്രതികളെ കോടതി വെറുതെവിട്ടതെങ്കിലും ഞങ്ങളെ വിളിച്ചറിയിക്കേണ്ടയെന്നും കുട്ടികളുടെ അമ്മ ചോദിച്ചു.

പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കണമെന്നു പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞു. പൊലീസ് അപ്പീല്‍ പോകുന്നതില്‍ കാര്യമില്ല. പൊലീസ് അന്വേഷിച്ചിട്ടു കാര്യമില്ല. വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെവിട്ട കോടതിവിധിക്കെതിരെ പൊലീസ് അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി