കേരളം

കോതമംഗലം ചെറിയ പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് പക്ഷം, തടയാന്‍ യാക്കോബായ വിഭാഗം; സംഘര്‍ഷാവസ്ഥ

സമകാലിക മലയാളം ഡെസ്ക്

കോതമംഗലം: സുപ്രീം കോടതി വിധി അനുസരിച്ച് കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം എത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷം. രാവിലെ പത്തരയോടെ തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം എത്തിയത്. ഇവരെ പ്രവേശിപ്പിക്കില്ലെന്നു പ്രഖ്യാപിച്ച് യാക്കോബായ വിഭാഗം പ്രദേശത്ത് തടിച്ചുകൂടിയിരിക്കുകയാണ്.

സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സഹകരിക്കണമെന്നും അല്ലെങ്കില്‍ ബലപ്രയോഗം നടത്തേണ്ടി വരുമെന്നും മൂവാറ്റുപ്പുഴ ആര്‍ഡിഒ മൈക്കിലൂടെ ജനങ്ങളെ അറിയിച്ചു. എന്നാല്‍ ഇതിനെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് വിശ്വാസികള്‍ നേരിട്ടത്. പള്ളിക്ക് പുറത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. 

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് പൊലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്‌സ് വിഭാഗം നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇതു പ്രകാരം തോമസ് പോള്‍ റമ്പാന് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്