കേരളം

വാളയാര്‍ പീഡനക്കേസ് ഏല്‍ക്കാന്‍ പൊലീസ് മകനെ നിര്‍ബന്ധിച്ചു; ക്രൂരമായി മര്‍ദിച്ചു, പ്രവീണ്‍ ആത്മഹത്യ ചെയ്തത് പേടിച്ചെന്ന് അമ്മ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ കുറ്റം ഏല്‍ക്കാന്‍ പൊലീസ് പല തവണ മകനെ നിര്‍ബന്ധിച്ചിരുന്നതായി ആത്മഹത്യ ചെയ്ത പ്രവീണിന്റെ  അമ്മ. മരിച്ച പെണ്‍കുട്ടികളുടെ അയല്‍വാസിയായിരുന്നു പ്രവീണ്‍. മധു അടക്കമുള്ള പ്രതികളെ രക്ഷിക്കാന്‍ കുറ്റം ഏല്‍ക്കണമെന്ന് പ്രതികളുടെ  ബന്ധുക്കളും സുഹൃത്തുക്കളും നിര്‍ബന്ധിച്ചിരുന്നുവെന്നും പ്രവീണിന്റെ അമ്മ പറഞ്ഞു.  കാലക്രമത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, പ്രവീണ്‍ ഇതിന് വഴങ്ങിയില്ല.

കേസില്‍  ചോദ്യംചെയ്യാന്‍ വിളിച്ച്  പൊലീസ് പ്രവീണിനെ ക്രൂരമായി മര്‍ദ്ദിച്ചു. ശരീരത്തിലെ പാടുകള്‍ മകന്‍ പലതവണ കാണിച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോള്‍  പേടി മൂലം  പ്രവീണ്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ ചെയ്ത ശേഷം പൊലീസ് ഒരു അന്വേഷണവും നടത്തിയില്ല. പൊലീസ് ആത്മഹത്യാക്കുറിപ്പ് കാണിക്കുന്നത് പോലും മൂന്നുമാസത്തിനുശേഷം ആണെന്നും പ്രവീണിന്റെ  അമ്മ പറഞ്ഞു.

2017 ഏപ്രില്‍ 25നാണ് പ്രവീണ്‍ ആത്മഹത്യ ചെയ്തത്. തനിക്ക് കേസുമായി ബന്ധമില്ലെന്ന് ആത്മഹത്യ കുറിപ്പില്‍ പ്രവീണ്‍ പറഞ്ഞിരുന്നു. മൂന്നുതവണ ഇയാളെ ചോദ്യം ചെയ്യാനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം