കേരളം

കഴിക്കുന്നതിനിടെ പൊറോട്ട ശ്വാസനാളത്തില്‍ കുരുങ്ങി; യുവതി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കഴിക്കുന്നതിനിടെ പൊറോട്ട ശ്വാസനാളത്തില്‍ കുരുങ്ങി യുവതി മരിച്ചു. നീര്‍ക്കുന്നം വാണിയംപറമ്പില്‍ നൂറുദ്ദീന്റെ മകള്‍ ജസീനയാണ് മരിച്ചത്. 36 വസയുണ്ട്.

ഞായറാഴ്ച രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ പൊറോട്ട ശ്വാസനാളത്തില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

ജസീനയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം നീര്‍ക്കുന്നം മസ്ജിദുല്‍ ഇജാബയില്‍ കബറടക്കി. ലൈലയാണ് മാതാവ്. ജാസ്മിന്‍, ഫൈസല്‍ എന്നിവര്‍ സഹോദരങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു