കേരളം

വാളയാര്‍ കേസില്‍ ഗുരുതര വീഴ്ച; ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തുമെന്ന് പട്ടിക ജാതി കമ്മിഷന്‍

സമകാലിക മലയാളം ഡെസ്ക്

വാളയാര്‍: വാളയാര്‍ കേസുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിച്ചുവരുത്തുമെന്ന് ദേശീയ പട്ടിക ജാതി കമ്മിഷന്‍. കേസിന്റെ അന്വേഷണത്തിലും നടത്തിപ്പിലും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് കമ്മിഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ പറഞ്ഞു. വാളയാറില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസില്‍ ശരിയായി അന്വേഷണം നടത്താനോ സാക്ഷികളെ  വേണ്ടവിധം വിസ്തരിക്കാനോ ശ്രമം നടന്നിട്ടില്ല. ഇക്കാര്യം സാക്ഷികള്‍ തന്നെ കമ്മിഷനോടു പറഞ്ഞതായി മുരുകുന്‍ പറഞ്ഞു. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതെന്നാണ് കുട്ടികളുടെ അമ്മ തന്നെ പറയുന്നത്. ഈ സാഹചര്യത്തിലാണ് കമ്മിഷന്‍ ഇതില്‍ ഇടപെടുന്നത്.

കേസുമായി ബന്ധപ്പെട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും സമന്‍സ് അയക്കുമെന്ന് പട്ടിക ജാതി കമ്മിഷന്‍ വ്യക്തമാക്കി. അതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ