കേരളം

സുരേഷ് ഗോപി ബിജെപി സംസ്ഥാന അധ്യക്ഷനാകും ?; അമിത് ഷായുടെ നിലപാട് നിര്‍ണായകം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പി എസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി നിയമിച്ചതോടെ, ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമായി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയ പേരുകളാണ് ഉയര്‍ന്നു കേട്ടുകൊണ്ടിരുന്നത്.

അതേസമയം ഏറെ ജനസ്വാധീനമുള്ള നേതാവിനെ കണ്ടെത്താനാണ് ബിജെപി കേന്ദ്രനേതൃത്വം ശ്രമിക്കുന്നതെന്നാണ് സൂചന. ഡല്‍ഹിയില്‍ അപ്രതീക്ഷിതമായി മനോജ് തിവാരിയെ പാര്‍ട്ടി അധ്യക്ഷനായി നിയമിച്ചതുപോലെ സമാനനീക്കം കേന്ദ്രനേതൃത്വം നടത്തിയേക്കുമെന്ന വിലയിരുത്തലുമുണ്ട്.

സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനായി നിയമിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായ്ക്ക് താല്‍പ്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി വന്‍ ജനപ്രീതി സൃഷ്ടിച്ചുവെന്ന റിപ്പോര്‍ട്ടാണ് അമിത് ഷായ്ക്ക് താരത്തോട് ആഭിമുഖ്യം വര്‍ധിക്കാന്‍ കാരണമായിട്ടുള്ളത്.

അതേസമയം കേന്ദ്രമന്ത്രി വി മുരളീധരന്‍ ക്യാമ്പ് ഉയര്‍ത്തിക്കാട്ടുന്ന കെ സുരേന്ദ്രന്, ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ഉണ്ടായ തോല്‍വികളാണ് വെല്ലുവിളിയാകുന്നത്. ശബരിമല വിഷയം തുണയ്ക്കുമെന്ന് കരുതിയ കോന്നിയില്‍ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും എതിര്‍പക്ഷം ചൂണ്ടിക്കാട്ടുന്നു.

പി കെ കൃഷ്ണദാസ് പക്ഷം എംടി രമേശിന് വേണ്ടിയാണ് തന്ത്രങ്ങള്‍ മെനയുന്നത്. സംഘടനാ പ്രവര്‍ത്തനത്തിനായി കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രമേശ് മല്‍സരത്തില്‍ നിന്ന് ഒഴിഞ്ഞുനിന്നതും ഈ പക്ഷം ഉയര്‍ത്തിക്കാട്ടുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് തര്‍ക്കം രൂക്ഷമായാല്‍ സമവായ സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയേക്കുമെന്നാണ്, ശോഭയെ പിന്തുണയ്ക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി