കേരളം

വ്യാജ ഒസ്യത്തിൽ ജോളിക്ക് സഹായം; മൂന്ന് റവന്യൂ ഉദ്യോ​ഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് വ്യാജ ഒസ്യത്ത് ഉണ്ടാക്കുന്നതിനായി സഹായിച്ച സംഭവത്തിൽ മൂന്ന് റവന്യൂ ഉദ്യോഗസ്ഥർക്ക് നോട്ടീസ്. താമരശ്ശേരി മുൻ ഡപ്യൂട്ടി തഹസീൽദാർ ജയശ്രീ, കൂടത്തായി മുൻ വില്ലേജ് ഓഫീസർമാരായ കിഷോർ ഖാൻ , മധുസൂദനൻ നായർ എന്നിവർക്കാണ് കലക്ടർ കാരണം ബോധിപ്പിക്കാൻ നോട്ടീസ് നൽകിയത്.

ഉദ്യോഗസ്ഥർ വഴിവിട്ട സഹായം ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇത് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് റവന്യൂ മന്ത്രിക്ക് കൈമാറി. ഡപ്യൂട്ടി കലക്ടർ സി ബിജുവാണ് അന്വേഷിച്ചത്.

പൊന്നാമറ്റം ടോം തോമസിന്റെ ഭൂമിയും വസ്തുവകകളും ജോളിയുടെ പേരിലേക്ക് മാറ്റുകയാണ് ആദ്യം ചെയ്തത്. ജോളിയുടെ പേരിൽ നികുതി സ്വീകരിച്ചതിലും പോക്കുവരവ് നടത്തിയതിലും ഉദ്യോഗസ്ഥർക്ക് പിഴവുണ്ടയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.  വ്യാജ ഒസ്യത്ത് ഉണ്ടാക്കി ജോളി സ്ഥലം ഉടമയുടേത് അല്ലാതെ രണ്ട് തവണ നികുതി അടച്ചതായും റവന്യൂ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി