കേരളം

മാവോയിസ്റ്റുകളുടെ ഭക്ഷണം ചോറും ചമ്മന്തിയും മാനിറച്ചിയും; പാചകം ചെയ്ത ഭക്ഷണം ക്യാമ്പില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ്‌

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്:; മാവോയിസ്റ്റുകളുടെ പ്രധാന ഭക്ഷണം മാനിറച്ചി. മഞ്ചക്കട്ടിയിലെ മാവോവാദി ക്യാമ്പില്‍ നിന്നാണ് പൊലീസ് മാനിറച്ചി കണ്ടെടുത്തത്. ചോറും ചമ്മന്തിയും മാനിറച്ചിയുമാണ് ഭക്ഷണമായി ക്യാമ്പില്‍ നിന്ന് കണ്ടെത്തിയത്. പാചകം ചെയ്ത പാത്രത്തില്‍ അടച്ച നിലയിലായിരുന്നു ഭക്ഷണം. 

പാചകം ചെയ്ത നിലയിലും പച്ച ഇറച്ചി കേടാവാതെ സൂക്ഷിച്ച നിലയിലുമാണ് മാനിറച്ചി കണ്ടെടുത്തത്. സമീപ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ മാനിന്റെ തൊലിയടക്കമുള്ള അവശിഷ്ടങ്ങളും കണ്ടെത്തി. 

മാനിറച്ചിയിലെ മാംസം മാത്രം അടങ്ങിയ ഭാഗം വറുത്ത നിലയിലും എല്ലോടു കൂടിയ ഭാഗം സൂപ്പാക്കിയ നിലയിലുമായിരുന്നു. പാചകം ചെയ്യാത്ത മാനിറച്ചി മാവോവാദി ക്യാമ്പിന് സമീപമുള്ള ചോലയില്‍ നിന്നാണ് ലഭിച്ചത്. കേടുവരാതിരിക്കാന്‍ ചാക്കില്‍ കെട്ടി ചോലയിലെ വെള്ളത്തിലിട്ട നിലയിലായിരുന്നു ഇറച്ചി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ആലുവയില്‍ വീട്ടില്‍ നിന്ന് തോക്കുകള്‍ പിടികൂടി; യുവാവ് കസ്റ്റഡിയില്‍

അറക്കപ്പൊടി, ആസിഡ്, ചീഞ്ഞളിഞ്ഞ ഇലകള്‍...; 15 ടണ്‍ വ്യാജ മസാലപ്പൊടി പിടികൂടി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്