കേരളം

'മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസമുണ്ട്' ; സിബിഐ അന്വേഷണ ആവശ്യത്തെ മുഖ്യമന്ത്രി പിന്തുണച്ചതായി വാളയാറിലെ മാതാപിതാക്കള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന്, മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അനുകൂലമായി പ്രതികരിച്ചതായി അവര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

കേസ് സിബിഐ അന്വേഷിക്കണമെന്നു മാത്രമാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതെന്ന് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ പറഞ്ഞു. അതിനു വേണ്ട എല്ലാ സൗകര്യവും ചെയ്തുനല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ തങ്ങള്‍ക്കു വിശ്വാസമുണ്ട്. കൂടിക്കാഴ്ചയില്‍ പൂര്‍ണ തൃപ്തിയുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

ഇനി ഒരു അച്ഛനും അമ്മയും ഇങ്ങനെ നില്‍ക്കേണ്ടി വരരുത്. ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു നീതി കിട്ടണം. അതു മാത്രമാണ് ആവശ്യം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേരത്തെ പറഞ്ഞതാണെന്നും മാതാപിതാക്കള്‍ പറഞ്ഞു.

കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറിനൊപ്പമാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പുന്നല ശ്രീകുമാര്‍ ഫറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്