കേരളം

ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍പന; വേറിട്ട വഴിയുമായി ഡിവൈഎഫ്‌ഐ

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താന്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് വിറ്റ് ഡിവൈഎഫ്‌ഐ. പാലക്കാട് ജില്ലാ കമ്മിറ്റിയാണ് വേറിട്ട ശ്രമവുമായി രംഗത്ത് വന്നിരിക്കുന്നത്. ആക്രിസാധനങ്ങള്‍  ശേഖരിച്ച് വില്‍പ്പന നടത്തി കിട്ടുന്ന പണം ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.

വീടുകള്‍ കയറി പാഴ് വസ്തുക്കള്‍ ശേഖരിയ്ക്കുകയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, കുപ്പികള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, പഴയ പത്രങ്ങള്‍ തുടങ്ങിയവയാണ്  ശേഖരിയ്ക്കുന്നത്.  ഒന്നും പാഴല്ല, ഒന്നും ചെറുതല്ല എന്ന സന്ദേശവുമായാണ്  ഡിവൈഎഫ്‌ഐ വേറിട്ട രീതി തിരഞ്ഞെടുത്തത്. ജില്ലയിലെ 15 ബ്ലോക്കുകളിലുള്‍പ്പെട്ട 2463 യൂണിറ്റ് കമ്മിറ്റികളാണ്  പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്