കേരളം

പണം നല്‍കാതെ ഇടപാടുകാരെ വഞ്ചിച്ചു; ചിട്ടി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗം അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ചിട്ടി കമ്പനിയിലെ ഇടപാടുകാരെ പണം നല്‍കാതെ വഞ്ചിച്ച കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം അറസ്റ്റില്‍. ടിഎന്‍ടി ചിട്ടി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് അംഗവും കൊല്ലം സ്വദേശിയുമായ ബിജു ജി പിള്ളയാണ് പിടിയിലായത്. 

തൃശൂര്‍, എറണാകുളം ജില്ലകളിലായി ടിഎന്‍ടി ചിട്ടി കമ്പനിയില്‍ പണം നിക്ഷേപിച്ച ഒട്ടേറെ ഇടപാടുകാര്‍ വഞ്ചിക്കപ്പെട്ടിരുന്നു. ചിട്ടി തീര്‍ന്നിട്ടും പണം ലഭിക്കാത്ത ഇടപാടുകാരുടെ പരാതിയില്‍ 14 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയതോടെ ചിട്ടി കമ്പനി ഉടമകള്‍ മുങ്ങി. കമ്പനി മാനേജിങ് ഡയറക്ടര്‍മാരായ നെല്‍സണ്‍ തോമസും ടെന്‍സണ്‍ തോമസുമാണ് മുഖ്യ പ്രതികള്‍. അറസ്റ്റിലായ ബിജു ജി പിള്ളയെ ചേറ്റുവയിലെ ഹോട്ടലില്‍ നിന്നാണ് പിടികൂടിയത്. 

ഒരു ബ്രാഞ്ചില്‍ മാത്രം നാല് കോടി രൂപയുടെ പണം തിരിച്ചു കൊടുക്കാനുണ്ടായിരുന്നു. ഇങ്ങനെ, ഒട്ടേറെ ബ്രാഞ്ചുകളിലായി പണം കിട്ടാത്ത ഇടപാടുകാര്‍ നട്ടം തിരിയുകയാണ്. ആറ് മാസമായി ചിട്ടി കമ്പനിയ്‌ക്കെതിരെ പൊലീസ് അന്വേഷണം തുടരുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു