കേരളം

കണ്ണൂര്‍ നഗരസഭ: ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷിനെതിരായ എല്‍ഡിഎഫ് അവിശ്വാസപ്രമേയം പരാജയപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരായ ഇടതുമുന്നണിയുടെ അവിശ്വാസപ്രമേയം പരാജയപ്പെട്ടു.യുഡിഎഫ് വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചു.ആകെയുള്ള 55 കൗണ്‍സിലര്‍മാരില്‍ 28 പേരുടെ പിന്തുണ ഉണ്ടെങ്കിലേ അവിശ്വാസപ്രമേയം പാസാകു എന്നിരിക്കെ എല്‍ഡിഎഫിന്റെ 26 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

അവിശ്വാസപ്രമേയത്തില്‍ പി കെ രാഗേഷിനോട് എതിര്‍പ്പുള്ള യുഡിഎഫ് അംഗങ്ങള്‍ പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. എന്നാല്‍ ഇത് ഉണ്ടായില്ല.

നേരത്തെ എല്‍ഡിഎഫ് മേയര്‍ക്കെതിരായ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് കൂറുമാറി പിന്തുണച്ചതോടെ വിജയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്