കേരളം

ജോസ് ടോമിനും മാണി സി കാപ്പനും എതിരാളിയാകാൻ എൻ ഹരി; സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൻഡിഎയും 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ ഹരി എന്‍ഡിഎ സ്ഥാനാര്‍ഥിയാകും. ബിജെപി കേന്ദ്രനേതൃത്വമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റാണ് എന്‍ ഹരി.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയായ കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​സ് ടോം ​പു​ലി​ക്കു​ന്നേലും ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​യാ​യ മാ​ണി.​സി .കാ​പ്പ​നുമാണ് ഹരിയുടെ എതിരാളികൾ. തു​ട​ർ​ച്ച​യാ​യി നാ​ല് ത​വ​ണ എ​ൽ​ഡി​എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ളയാളാണ് മാണി സി കാപ്പൻ. 

സെപ്റ്റംബര്‍ 23-നാണ് പാലാ നിയമസഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 27-ാം തിയതിയാണ്‌ വോട്ടെണ്ണല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി