കേരളം

എടിഎമ്മില്‍ 500ന്റെ നോട്ടുമഴ, അമ്പരന്ന് ഇടപാടുകാരന്‍; തിരികെ നല്‍കിയത് 20,000 രൂപ, പരാതി പ്രവാഹം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ചെട്ടിപ്പീടികയിലെ എസ്ബിഐ എടിഎമ്മില്‍ നോട്ടുമഴ കണ്ട് അമ്പരന്ന് ഇടപാടുകാരന്‍. രാവിലെ പണം പിന്‍വലിക്കാനെത്തിയ ഇടപാടുകാരന്‍ കണ്ടത് 500 രൂപയുടെ നോട്ടുകള്‍ കൗണ്ടറിലാകെ ചിതറിക്കിടക്കുന്നതാണ്. മാധ്യമപ്രവര്‍ത്തകനായ റെനീഷ് മാത്യു പണം പിന്‍വലിക്കാന്‍ ചെന്നപ്പോഴാണ് എടിഎം മെഷിനു ചുറ്റും 500 രൂപ നോട്ടുകള്‍ കണ്ടത്. റെനീഷ് പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് ബാങ്ക് അധികൃതരെ വിളിച്ചുവരുത്തി തുക കൈമാറി. 20,000 രൂപയുണ്ടായിരുന്നു. തൊട്ടു മുന്‍പു പണം പിന്‍വലിക്കാനെത്തിയ ഇടപാടുകാരന്റേതാവും തുകയെന്നാണ് അനുമാനം.

എടിഎമ്മുകളില്‍ നിന്നു പുറത്തേക്കു വരുന്ന നോട്ടുകള്‍ നിലത്തു ചിതറി വീഴുന്നത് ഇടപാടുകാരെ വലയ്ക്കുന്നുണ്ട്. പണം ലഭിക്കാന്‍ വൈകിയാല്‍ ഇടപാട് റദ്ദായെന്നു കരുതി തിരിച്ചുപോയശേഷം പണം വന്നുവീണാല്‍ അക്കാര്യം ശ്രദ്ധയില്‍പെടുകയുമില്ല. പുതുതായി സ്ഥാപിച്ച എടിഎമ്മുകളില്‍ പണം വന്നുവീഴാന്‍ പ്രത്യേക ട്രേ സംവിധാനമില്ല. പുറത്തേക്കു വരുന്ന നോട്ടുകള്‍ നേരെ നിലത്തേക്കു ചിതറി വീഴുകയാണു ചെയ്യുന്നത്. ഇടപാടുകാര്‍ പെറുക്കിയെടുക്കേണ്ട സ്ഥിതിയാണ്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടതായ പരാതികള്‍ മുന്‍പും ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി