കേരളം

നാടിനെ ആശങ്കയിലാഴ്ത്തി യുവാവ്, വൈദ്യുതി ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി 

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട് തിരുനെല്ലി പനവല്ലിയില്‍ വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. പനവല്ലിയില്‍ 400 കിലോവാട്ട് വൈദ്യുതി പ്രവഹിക്കുന്ന ലൈനുകള്‍ കൊണ്ടുപോവുന്നതിനായി സ്ഥാപിച്ച ടവറില്‍ കയറിയായിരുന്നു യുവാവിന്റെ ആത്മഹത്യാ ഭീഷണി. 

കാട്ടുക്കുളം എടയൂര്‍ക്കുന്ന് രാജു(30) ആണ് പാണ്ടുരംഗ പവര്‍ഗ്രിഡ് ടവറില്‍ കയറിപ്പറ്റിയത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ മാനന്തവാടി ഫയര്‍ഫോഴ്‌സ് ടവറിന് മുകളില്‍ കയറി യുവാവുമായി സംസാരിച്ചു. അപകടം മുന്‍പില്‍ കണ്ട് വൈദ്യുതി വിച്ഛേദിച്ചിരുന്നു. 

മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലായി. ഉയരത്തിലായതിനാല്‍ താഴെ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് യുവാവിനോട് സംസാരിക്കാനായില്ല. ഇതേ തുടര്‍ന്ന് ടവറിന് മുകളിലേക്ക് കയറിയ ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം നീണ്ട ശ്രമത്തിന് ഒടുവില്‍ അനുനയിപ്പിച്ച് താഴെയിറക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ