കേരളം

ഓണാഘോഷം അതിരുകടന്നു; കോളേജ് വിദ്യാർത്ഥികളുടെ വാഹനമിടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോളേജ് ഓണാഘോഷത്തിനിടെ ഗതാഗതം തടസ്സപ്പെടുത്തി വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടെ ജീപ്പിടിച്ച് വഴിയാത്രക്കാരായ അമ്മയ്ക്കും മകനും പരിക്കേറ്റു. പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ ഓണാഘോഷത്തിനിടെയാണ് അപകടമുണ്ടായത്. അമ്മയെയും കുഞ്ഞിനെയും പാലോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

റോഡിലൂടെ നൂറിലധികം വണ്ടികളിൽ ഘോഷയാത്ര നടത്തുന്നതിനിടെയായിരുന്നു അപകടം. ഘോഷയാത്രയിലുണ്ടായിരുന്ന തുറന്ന ജീപ്പാണ് വഴിയാത്രക്കാരെ ഇടിച്ചത്.  ചൊവ്വാഴ്ച നടന്ന ഓണാഘോഷത്തിനിടെയായിരുന്നു സംഭവം. 

ആഘോഷത്തിന്റെ മറവിൽ ബൈക്ക് റേസിങ്ങും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ അഭ്യാസപ്രകടനങ്ങളും നടത്തി. ഇതിന് കണ്ടാലറിയാവുന്ന നൂറോളം വിദ്യാർഥികൾക്കെതിരേ പൊലീസ് കേസെടുത്തു. ലംഘനംതുടർന്നാൽ ശക്തമായ നടപടി എടുക്കുമെന്ന് പാലോട് സിഐ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു