കേരളം

'നട്ടെല്ലുള്ള ഇത്തരം പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു ഐപിഎസുകാര്‍ പഠിച്ചെങ്കില്‍ കേരള പൊലീസ് എത്ര നന്നായേനെ'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കളമശ്ശേരി എസ് ഐ അമൃത് രംഗനെ സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ഹുസൈന്‍ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവന്നതിന് പിന്നാലെ, സക്കീറിനെ അനുകൂലിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ അടക്കം വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. കുസാറ്റിലെ വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റിനെ സ്ഥലത്തുനിന്നും നീക്കം ചെയ്ത സംഭവത്തിലാണ് സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ഹുസൈനും എസ്‌ഐ അമൃത് രംഗനും ഫോണിലൂടെ ഏറ്റുമുട്ടിയത്. 

രാഷ്ട്രീയവും നിലപാടും നോക്കിവേണം പെരുമാറാനെന്നായിരുന്നു സക്കീറിന്റെ മുന്നറിയിപ്പ്. താന്‍ പരീക്ഷയെഴുതി പാസ്സായാണ് പൊലീസിലെത്തിയതെന്നും, രാഷ്ട്രീയപാര്‍ട്ടികളുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാനാവില്ലെന്നും, ഇത്രയും കാലം ഇവിടെ എസ്‌ഐ ആയി ഇരുന്നോളാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്നും അമൃത് രംഗനും പറഞ്ഞു. സംഘര്‍ഷത്തിനിടെ എസ്എഫ്‌ഐ നേതാവിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ് താന്‍ ചെയ്തതെന്നും അമൃത് രംഗന്‍ വിശദീകരിച്ചു.

ഓഡിയോ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ, എസ്‌ഐയെ വിമര്‍ശിച്ച് എസ്എഫ്‌ഐയും, വിടി ബല്‍റാം എംഎല്‍എയും രംഗത്തെത്തി. അതേസമയം എസ്‌ഐയെ അനുകൂലിച്ച് മുന്‍ ഡിജിപി ടിപിസെന്‍കുമാറും രംഗത്തെത്തി.'' SI അമൃത് രംഗന് എന്റെ സല്യൂട്ട് !! നട്ടെല്ലുള്ള ഇത്തരം പൊലീസ് ഉദ്യോഗസ്ഥരെ കണ്ടു IPS കാര്‍ പഠിച്ചെങ്കില്‍ കേരള പൊലീസ് എത്ര നന്നായേനെ.'' എന്നായിരുന്നു സെന്‍കുമാറിന്റെ കമന്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന