കേരളം

പൊലീസുകാരുടെ മാനസിക സംഘര്‍ഷം : മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ; മേലുദ്യോഗസ്ഥരുടെ പെരുമാറ്റവും ചര്‍ച്ചയാകും

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : പൊലീസുകാര്‍ക്കിടയില്‍ അത്മഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സേനാംഗങ്ങളുടെ മാനസിക സംഘര്‍ഷം അടക്കം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് യോഗം ചേരുന്നത്. 

ഐപിഎസ് അസോസിയേഷന്‍, കേരള പൊലീസ് അസോസിയേഷന്‍, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളെയാണ് യോഗത്തിന് വിളിച്ചിരിക്കുന്നത്. പൊലീസുകാരുടെ മാനസിക സംഘര്‍ഷവും മേലുദ്യോഗസ്ഥരുടെ പെരുമാറ്റവും യോഗത്തില്‍ ചര്‍ച്ചയാകും.

കഴിഞ്ഞ ഒന്നരമാസത്തിനിടെ നാല് പൊലീസുകാരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. അടൂര്‍ കെഎപി ബറ്റാലിയനിലെ വനിതാ കോണ്‍സ്റ്റബിള്‍ ഹണി രാജ് (27) ആഗസ്റ്റ് 22 നാണ് ആത്മഹത്യ ചെയ്തത്. ആഗസ്റ്റ് 20 നാണ് ആലുവ തടിയിട്ട പറമ്പ് പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ പി.സി ബാബു വീട്ടില്‍ തൂങ്ങിമരിച്ചത്. 

ആഗസ്റ്റ് 8 നാണ് ആലുവ ചെങ്ങമനാട് പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ പൗലോസ് ജോണിനെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസുകാരനായ കുമാര്‍ ജൂലായ് 25 നാണ് ജീവനൊടുക്കിയത്. മേലുദ്യോഗസ്ഥരുടെ മാനസിക സമ്മര്‍ദ്ദമാണ് ബാബുവിന്‍രെയും പൗലോസിന്റെയും കുമാറിന്റെയും ആത്മഹത്യയ്ക്ക് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ