കേരളം

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു ; സത്യപ്രതിജ്ഞ മലയാളത്തില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരള ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി സത്യവാചകം ചൊല്ലിക്കൊടുത്തു. മലയാളത്തിലായിരുന്നു ആരിഫിന്റെ സത്യപ്രതിജ്ഞ.

കേരളത്തിന്റെ 22-മത് ഗവര്‍ണറാണ് 68 കാരനായ ആരിഫ് മുഹമ്മദ് ഖാന്‍. മുന്‍കേന്ദ്രമന്ത്രിയായ ആരിഫ് മുഹമ്മദ് ഖാന്‍ യുപി സ്വദേശിയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മന്ത്രിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ സംബന്ധിച്ചു. സ്ഥാനമൊഴിഞ്ഞ ജസ്റ്റിസ് പി സദാശിവത്തിന്റെ പിന്‍ഗാമിയായിട്ടാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേല്‍ക്കുന്നത്.

ചരണ്‍സിംഗിന്റെ ഭാരതീയ ക്രാന്തി ദളിലൂടെയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പൊതുപ്രവര്‍ത്തനത്തിന്റെ തുടക്കം. പിന്നീട് കോണ്‍ഗ്രസിലെത്തി. രാജീവ് ഗാന്ധി മന്ത്രിയായിരുന്നു. മുസ്ലിം വ്യക്തിഗത നിയമവുമായി ബന്ധപ്പെട്ട് രാജീവുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടു. 

തുടര്‍ന്ന് ജനതാദളിലെത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ വി പി സിംഗ് സര്‍ക്കാരില്‍ വ്യോമയാനമന്ത്രിയായി. പിന്നീട് ബിഎസ്പിയില്‍ ചേക്കേറിയ അദ്ദേഹം അവിടെ നിന്നും ബിജെപിയിലെത്തി. 2007 ല്‍ ബിജെപി വിട്ടെങ്കിലും മോദി പ്രധാനമന്ത്രിയായതോടെ, ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍