കേരളം

ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍; സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മ്മാണത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ശബരിമലയുടെ ഭരണകാര്യങ്ങളില്‍ ഉള്‍പ്പടെ നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ തീരുമാനിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നിയമനിര്‍മ്മാണം കൊണ്ടുവരാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. 
സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കും. 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിനുള്ള ക്ഷേത്രങ്ങളിലെ നിലവിലെ ഭരണസംവിധാനം മാറ്റുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.ശബരിമലയിലെ ദേവപ്രശ്‌നങ്ങളും പൂജാകാര്യങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബഞ്ചിന് മുന്‍പാകെ  ഇക്കാര്യം അറിയിച്ചത്. രണ്ട് നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. ശബരിമലയ്ക്കായി പ്രത്യേക നിയമനിര്‍മ്മാണം വേണമെന്നതാണ് സത്യവാങ്മൂലത്തിലെ പ്രധാന നിര്‍ദ്ദേശം. നേരത്തെ ശബരിമലയിലെ ഭരണസംവിധാനങ്ങള്‍ സംബന്ധിച്ച് സുപ്രീം കോടതി രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ