കേരളം

'പാലാക്കാര്‍ക്ക് ഇനി കശ്മീരിലും കൃഷി ചെയ്യാം'; വോട്ട് ബിജെപിക്ക് തന്നെയെന്ന് ശ്രീധരന്‍പിള്ള 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പാലാ ഉപതെരഞ്ഞടുപ്പില്‍ ജനങ്ങള്‍ വോട്ടുചെയ്യേണ്ടത് ബിജെപിക്കെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഈ ഉപതെരഞ്ഞടുപ്പില്‍ അലയടിക്കുക പ്രാദേശിക വികാരം മാത്രമായിരിക്കും. സംസ്ഥാനത്തെ വികസനപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തള്ളപ്പെട്ടുപോയ മണ്ഡലമാണ് പാല. അന്‍പത് പേര്‍ക്ക് ഒന്നിച്ച് ജോലി കിട്ടുന്ന ഒരു സ്ഥാപനം പോലും ഇവിടെ കാണാനില്ല.  ഗ്രാമങ്ങളിലേക്ക് വികസനം എത്തിനോക്കിയിട്ടുപോലുമില്ല. ഇതൊക്കെ വിലയിരുത്തി ജനങ്ങള്‍ എന്‍ഡിഎയ്ക്ക് വോട്ടുചെയ്യുമെന്നാണ് വിശ്വാസമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

ലോകത്തിന്റെ ഏത് ഭാഗത്തുപോയാലും പാലാക്കാരെ കാണാന്‍ പറ്റും. എവിടെയും ചെന്ന് കൃഷി ചെയത് വികസന ഭൂപടത്തില്‍ ഇടം പിടിക്കുന്നവരാണ് പാലാക്കാര്‍. ഏറ്റവും കുടൂതല്‍ ആളുകള്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം  കശ്മിരാണ്. അവിടേക്ക് പോകാന്‍ സൗകര്യം ഒരുക്കിയത് മോദി സര്‍ക്കാരാണ്. ഇതിനെ എതിര്‍ക്കുകയാണ്് കോണ്‍ഗ്രസുകാരും സിപിഎമ്മുകാരും ചെയ്തത്. എവിടെയും പോകാനും സ്ഥലം വാങ്ങാനും ചിന്തിക്കുന്ന ഒരു ജനതയുള്ള പാലായെ സംബന്ധിച്ചിടത്തോളം ഇത് നല്ല അവസരമാണ്. മോദിയോട് ഇഴുകിചോരാനാഗ്രഹിക്കുന്ന ജനങ്ങളെ സമാഹരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

പാലായില്‍ ജനവിധി അനുകൂലമാകും. എന്‍ഡിഎയ്ക്ക് മറ്റ് സംഘടനകളുടെ പിന്തുണയും ഉണ്ടെന്ന് ശ്രീധരന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ