കേരളം

പി ജെ ജോസഫ് കോണ്‍ഗ്രസിന്റെ തടവറയില്‍ ; ആത്മാഭിമാനമുണ്ടെങ്കില്‍ യുഡിഎഫ് വിടണം : കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ആത്മാഭിമാനമുണ്ടെങ്കില്‍ പി ജെ ജോസഫ് മുന്നണി വിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പി ജെ ജോസഫിനെ യുഡിഎഫ് സമ്മേളനത്തില്‍ അപമാനിച്ചു. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഒന്നും ചെയ്യാനായില്ല. പി ജെ ജോസഫ് കോണ്‍ഗ്രസിന്റെ തടവറയിലാണെന്നും കോടിയേരി പറഞ്ഞു. 

കേരളാ കോണ്‍ഗ്രസിനെ ശിഥിലമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഈ ശ്രമങ്ങളില്‍ പലതിനും പിന്നില്‍ കോണ്‍ഗ്രസിന്റെ കൈകളാണ്. അതിന് ജോസഫിനെ ഉപയോഗിക്കുകയാണ് കോണ്‍ഗ്രസെന്നും കോടിയേരി ആരോപിച്ചു. 

പി ജെ ജോസഫ് എല്‍ഡിഎഫില്‍ വരുമോ എന്നതിന് പ്രസക്തിയില്ല. വരുംദിവസങ്ങളില്‍ യുഡിഎഫില്‍ വന്‍ പൊട്ടിത്തെറിയുണ്ടാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാലായില്‍ ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെന്നും കോടിയേരി പറഞ്ഞു. പാലായില്‍ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പി ജെ ജോസഫിനെ കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം കൂകി വിളിച്ച് അപമാനിച്ച സംഭവത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ