കേരളം

ഫ്‌ലൈറ്റ് ടിക്കറ്റ് കിട്ടാന്‍ വൈകി, പുഴത്തീരത്ത് സമയം ചെലവഴിച്ച ദമ്പതികളെ കമിതാക്കള്‍ എന്ന് ആരോപിച്ച് മര്‍ദനം; സദാചാര ഗുണ്ടായിസം, അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പുഴത്തീരത്ത് നിന്ന ദമ്പതികളെ കമിതാക്കളാണെന്ന് ആരോപിച്ച് സദാചാര ഗുണ്ടകള്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കണ്ടിയൂര്‍ കുന്നുംപുറത്തു വടക്കതില്‍ കണ്ണന്‍ (37), കണ്ടത്തില്‍ അനന്തു (22), ചെമ്പംപറമ്പില്‍ വസിഷ്ഠ് (18), മണപ്പുറത്ത് അനൂപ് (28), കൊട്ടാരത്തില്‍ ആര്‍എംകെ മന്ദിരത്തില്‍ മിഥുന്‍ (26) എന്നിവരെയാണു അറസ്റ്റ് ചെയ്തത്. കായംകുളം മുതുകുളം തെക്ക് ശിവഭവനില്‍ ശിവപ്രസാദ് (31), ഭാര്യ സംഗീത (25) എന്നിവര്‍ക്കാണു ആക്രമണത്തില്‍ പരുക്കേറ്റത്. 

കഴിഞ്ഞ ദിവസം വൈകിട്ട് അച്ചന്‍കോവിലാറിന്റെ തീരത്തു കണ്ടിയൂര്‍ കടവിലാണു സംഭവം. വിദേശത്തു ജോലിയുള്ള ശിവപ്രസാദ് ഭാര്യയ്ക്കും ഭാര്യാസഹോദരനുമൊപ്പം ഫ്‌ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാനാണ് കഴിഞ്ഞദിവസം മാവേലിക്കരയിലെത്തിയത്. ടിക്കറ്റ് ലഭിക്കാന്‍ വൈകുമെന്നറിഞ്ഞ മൂവരും കടവിലെത്തി.കടവില്‍ ഉണ്ടായിരുന്ന കണ്ടിയൂര്‍ കുന്നുംപുറത്ത് വടക്കതില്‍ കണ്ണന്‍ കമിതാക്കളാണെന്ന് ആരോപിച്ച് ഇവരെ ചോദ്യം ചെയ്തു. വിവാഹഫോട്ടോ കാണിച്ചിട്ടും ആക്ഷേപിച്ചു.

ശിവപ്രസാദുമായി വാക്കുതര്‍ക്കം ഉണ്ടായപ്പോള്‍ കണ്ണന്‍ അറിയിച്ചതനുസരിച്ചു സമീപത്തു കളിച്ചു കൊണ്ടു നിന്ന 4 പേരും കൂടിയെത്തി ശിവപ്രസാദിനെയും ഭാര്യാസഹോദരനെയും മര്‍ദിച്ചു. തടയാന്‍ ചെന്ന സംഗീതയോടു മോശമായി പെരുമാറിയെന്നുമാണ് പൊലീസ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി

രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല, പോളിങ് കുറഞ്ഞത് ബിജെപിക്കു ദോഷം: ശശി തരൂര്‍

കൊക്കോ വില കുതിച്ചു കയറുന്നു, കൃഷിയിലേക്ക് ഇറങ്ങിയാലോ?; ഈ കുറിപ്പു വായിക്കൂ