കേരളം

ബിജെപി ശബരിമല സമരം നടത്തിയത് കേന്ദ്രനേതൃത്വം പറഞ്ഞിട്ട്: സദാനന്ദ ഗൗഡ

സമകാലിക മലയാളം ഡെസ്ക്

പാലാ: ശബരിമലയില്‍ സുപ്രീംകോടതി വിധിക്കെതിരെ ബിജെപി സമരം നടത്തിയത് കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. യുവതീ പ്രവേശനത്തിന് എതിരേ നിയമം കൊണ്ടുവരുന്നത് സജീവ പരിഗണനയിലാണെന്നും ഗൗഡ പറഞ്ഞു. എന്‍ഡിഎ പാലാ ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടത്തിന് എത്തിയതായിരുന്നു കേന്ദ്രമന്ത്രി. 

ഒന്നോ രണ്ടോ ദിവസം കൊണ്ട് സര്‍ക്കാരിന് ബില്ല് കൊണ്ടുവരാനാകില്ല. ഉന്നത നേതാക്കള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. പാലായില്‍ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കെതിരായ വിധിയെഴുത്തുണ്ടാകുമെന്നും ഗൗഡ പറഞ്ഞു.

പ്രളയ സഹായവുമായുള്ള വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഇരുന്ന് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. പ്രളയ സഹായം വേണമെന്ന് മുഖ്യമന്ത്രി ഇതുവരെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാന്‍ പിണറായി വിജയന്‍ പ്രാപ്തനല്ല. കേന്ദ്രമന്ത്രി എന്ന നിലയില്‍ താന്‍ അയക്കുന്ന കത്തുകള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്നും സദാനന്ദ ഗൗഡ വിമര്‍ശിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്