കേരളം

അവിട്ടം വരെ കനത്തമഴയില്ല, ചാറ്റല്‍ മഴയ്ക്ക് സാധ്യത; കടലില്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അവിട്ടം ദിനമായ വ്യാഴാഴ്ച വരെ സംസ്ഥാനത്തെങ്ങും കനത്ത മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കനത്തമഴയ്ക്ക് സാധ്യതയില്ലാത്തതിനാല്‍ ജാഗ്രതാ മുന്നറിയിപ്പുകളും പിന്‍വലിച്ചു. അതേസമയം, മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ചാറ്റല്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു  സെന്റിമീറ്ററില്‍ താഴെയുളള മഴയ്ക്കാണ് സാധ്യത.

ഇന്നലെ ഏറ്റവും കൂടുതല്‍ മഴ പെയ്തത് വയനാട് ജില്ലയിലാണ്. അഞ്ചു സെന്റിമീറ്റര്‍ മഴയാണ് പെയ്തത്. ഇരിക്കൂരില്‍ നാലും കൊടുങ്ങല്ലൂര്‍, മാനന്തവാടി, ഹോസ്ദുര്‍ഗ് എന്നിവിടങ്ങളില്‍ മൂന്നും വെളളാനിക്കര, ചാലക്കുടി, കുമരകം, മൂന്നാര്‍, വടകര, കുടുലു എന്നിവിടങ്ങളില്‍ രണ്ടും സെന്റിമീറ്റര്‍ മഴ പെയ്തു. 

ഇന്നുമുതല്‍ വ്യാഴാഴ്ച വരെ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യ-പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ ആകാന്‍ സാധ്യതയുളളതിനാല്‍ മീന്‍പിടിത്തക്കാര്‍ ഈ ഭാഗങ്ങളിലേക്ക് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ