കേരളം

ഉത്രാടപ്പാച്ചിലില്‍ നാടും നഗരവും ; ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പ്രകൃതിക്ഷോഭങ്ങളുടെയും മഴയുടെയും ആശങ്കകളും വേദനകളും മാറ്റിവെച്ച്, സമൃദ്ധിയുടെയും ഒരുമയുടെയും തിരുവോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍. തിരുവോണത്തെ വരവേല്‍ക്കാനുള്ള സാധനങ്ങള്‍ വാങ്ങാനുള്ള ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. ഉത്രാട ദിനമായതിനാല്‍ ഇന്നും തിരക്ക് വര്‍ധിക്കും.

ഓണത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാഴ്ചക്കുല സമര്‍പ്പണം നടക്കും. തിരുവോണ തിരുമുല്‍ കാഴ്ചയായാണ് ഭക്തരുടെ കാഴ്ചക്കുല സമര്‍പ്പണം. രാവിലെ ഏഴിന് ശീവേലിക്ക് ശേഷമാണ് കാഴ്ചക്കുല സമര്‍പ്പണം. മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍ നമ്പൂതിരി ആദ്യ കാഴ്ചക്കുല സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് നാടിന്റെ നാനാഭാഗത്തു നിന്നുമെത്തുന്ന ഭക്തര്‍ കാഴ്ചക്കുലകല്‍ സമര്‍പ്പിക്കും.

ഓണാഘോഷത്തിന്റെ ഭാഗമായി ചോറ്റാനിക്കര ദേവീക്ഷേ്രതത്തിലും ഇന്ന് കാഴ്ചക്കുല സമര്‍പ്പണം നടക്കും. ഏത്തവാഴക്കുലകളാണ് ദേവിക്ക് കാഴ്ചയായി സമര്‍പ്പിക്കുക. രാവിലെ പന്തീരടിപൂജയ്ക്ക് ശേഷം കൊടിമരച്ചുവട്ടില്‍ മേല്‍സാന്തി ആദ്യ കാഴ്ചക്കുല സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അധികൃതരും ഭക്തരും കാഴ്ചക്കുലകള്‍ സമര്‍പ്പിക്കും. 

കാഴ്ചയായി ലഭിക്കുന്ന വാഴപ്പഴം ദേവിക്ക് നിവേദിച്ചശേഷം ബാക്കി തിരുവോണ നാളില്‍ സദ്യക്ക് പഴം നുറുക്കായും പഴം പ്രഥമനു വേണ്ടിയും ഉപയോഗിക്കും. തിരുവോണ ദിനമായ ബുധനാഴ്ചയാണ് തൃപ്പുത്തരി. അന്ന് ഉച്ചപൂജയ്ക്ക് പുത്തരി നിവേദ്യത്തോടൊപ്പം ദേവിക്ക് പുത്തരിപ്പായസം, കാളന്‍, ഓലന്‍, എരിശേരി, ചേനയും കായയും മെഴുക്കുപുരട്ടി, ഇഞ്ചിത്തൈര്, വറുത്തുപ്പേരി, ഉപ്പുമാങ്ങ എന്നിവയും നിവേദിക്കും. അന്നദാന മണ്ഡപത്തില്‍ ഉച്ചയ്ക്ക് ഭക്തര്‍ക്ക് തിരുവോണ സദ്യയും ഉണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍