കേരളം

ഇരിക്കുന്നതിന് മുന്‍പ് ബസ് മുന്നോട്ടെടുത്തു; അമ്മയും കൈക്കുഞ്ഞും പുറത്തേക്ക് തെറിച്ചുവീണു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കയറിയ ഉടനെ മുന്നോട്ടെടുത്ത ബസില്‍ നിന്ന് അമ്മയും കൈക്കുഞ്ഞും പുറത്തേക്ക് തെറിച്ചുവീണു. ഒന്നര വയസുള്ള കൈക്കുഞ്ഞ് ചെറിയ പോറലുകളോടൈ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂരില്‍ വടക്കേ ബസ്റ്റാന്‍ഡിലാണ് സംഭവം. ചെളിയിലും കരിങ്കല്ലിലും വീണ് പരിക്കേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

യുവതിയും കുഞ്ഞും വീണതോടെ യാത്രക്കാര്‍ ശക്തമായി ബഹളം വെച്ചതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ തന്നെയാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. പൊലീസും സ്ഥലത്തെത്തിയിരുന്നു. കലാമണ്ഡലം സോമന്റെ ഭാര്യ അംബികയാണ് ഇന്നലെ അപകടത്തില്‍ പെട്ടത്. അംബികയുടെ നെഞ്ചില്‍ പറ്റി കിടന്നുകൊണ്ടാണ് ചെറിയ പോറലുകളോടെ മാത്രം കുഞ്ഞ് രക്ഷപ്പെട്ടത്.

കൊടകരയിലുള്ള തന്റെ വീട്ടിലെത്തി ചെറുതുരുത്തിയിലേക്ക് പോവുകയായിരുന്നു അംബിക. സീറ്റില്‍ ഇരിക്കുന്നതിന് മുന്‍പ് ബസ് പെട്ടെന്ന് മുന്നോട്ടെടുത്തതോടെ തുറന്ന വാതിലിലൂടെ ഇവര്‍ പുറത്തേക്ക് വീഴുകയായിരുന്നു. അപകടമുണ്ടാക്കിയ ബസ് ജീവനക്കാരോട് ഇന്ന് രാവിലെ ട്രാഫിക് സ്റ്റേഷനിലെത്താന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്