കേരളം

മഴ ഇന്നു മുതല്‍ ശക്തി കുറയും: 15 വരെ മുന്നറിയിപ്പുകളില്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴയുടെ ശക്തി കുറയുമെന്ന് റിപ്പോര്‍ട്ട്. 15 വരെ (ഞായര്‍) വ്യാപക മഴയുടെ മുന്നറിയിപ്പുകളില്ല. എന്നാല്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ 16 വരെ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. അറബിക്കടലിന്റെ തെക്കുപടിഞ്ഞാറ്, മധ്യപടിഞ്ഞാറു ഭാഗങ്ങളിലാണ് അപകട മുന്നറിയിപ്പുള്ളത്.

ഈ വര്‍ഷം കേരളത്തില്‍ ഇടവപ്പാതി 14 ശതമാനത്തില്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍. ജൂണ്‍ 1 മുതല്‍ ഇന്നലെ വരെ പെയ്ത മഴക്കണക്കു പ്രകാരം, കേരളത്തില്‍ ലഭിച്ച മഴ 14 ശതമാനം അധികമാണ്. 1894 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 2153 മില്ലിമീറ്റര്‍ മഴ പെയ്തിട്ടുണ്ട്.  

പാലക്കാട് ജില്ലയില്‍ ശരാശരിയേക്കാള്‍ 42 ശതമാനം അധികമഴ ലഭിച്ചു. കോഴിക്കോട് 38 ശതമാനവും മലപ്പുറത്ത് 23 ശതമാനവും അധികം മഴ പെയ്തു. അതേസമയം, വയനാട്ടില്‍ ഇപ്പോഴും മഴ ശരാശരിയേക്കാള്‍ 4 ശതമാനം കുറവാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി