കേരളം

ആ സമയം ഭിത്തിയോട് ചേര്‍ന്നു കിടന്നത് 'ദൈവനിയോഗം'; ട്രെയിനില്‍ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണ വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്കു വീണ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെ ന്യൂഡല്‍ഹി കേരള എക്‌സ്പ്രസില്‍ കയറുമ്പോള്‍ കാല്‍വഴുതി വീണ പാലക്കാട് കരിമ്പ വേലൂര്‍ വീട്ടില്‍ ലാലി ജോസ് (59) ആണു രക്ഷപ്പെട്ടത്. തൃശൂര്‍ സ്‌റ്റേഷനില്‍ വെളളം വാങ്ങി തിരികെ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് പാലക്കാട്ടേയ്ക്ക് പോകുകയായിരുന്നു ലാലി ജോസ്.

പിടിവിട്ട് ആള്‍ വീഴുന്നതു കണ്ടു ബഹളം വച്ച യാത്രക്കാര്‍ ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തി. പ്ലാറ്റ്‌ഫോമിനും ആദ്യ പാളത്തിനുമിടയില്‍ വീണ ലാലിക്ക് അരികിലൂടെ ഏതാനും കോച്ചുകള്‍ കടന്നുപോയെങ്കിലും ഭിത്തിയോടു ചേര്‍ന്നു കിടന്ന അവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തുടര്‍ന്ന് യാത്രക്കാര്‍ ചേര്‍ന്നു പുറത്തെത്തിച്ചു. റെയില്‍വേ ജീവനക്കാരും ആര്‍പിഎഫും ആക്ട്‌സ് പ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രിയിലാക്കി. പുറമേ പരുക്കില്ലെങ്കിലും കാലിന് ക്ഷതമുണ്ടോയെന്ന് സംശയിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു