കേരളം

ഇതുവരെ അവരുടെ പാലമായിരുന്നു, വിള്ളല്‍ ഉണ്ടായപ്പോള്‍ യുഡിഎഫിനെ ഓര്‍മ വന്നു: മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പാലാരിവട്ടം പാലത്തില്‍ വിള്ളല്‍ ഉണ്ടായപ്പോഴാണ് സര്‍ക്കാരിന് യുഡിഎഫിനെ ഒാര്‍മ വന്നതെന്ന് കെ മുരളീധരന്‍ എംപി. അതുവരെ പാലം തങ്ങളുടേതാണെന്നായിരുന്നു അവരുടെ വാദമെന്ന് മുരളീധരന്‍ പറഞ്ഞു. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും നേരിടാന്‍ യുഡിഎഫ് തയാറാണെന്ന് മുരളീധരന്‍ വ്യക്തമാക്കി.

കരിപ്പൂര്‍ എയര്‍പോര്‍ട്ട് അവഗണനയ്‌ക്കെതിരെ കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് നടത്തുന്ന ധര്‍ണ സമരം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലം പണിയുന്നത് മന്ത്രിയുടെ ഓഫീസില്‍ നിന്നല്ലെന്ന് ഓര്‍ക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. ഇപ്പോള്‍ ധാര്‍മികത പറഞ്ഞ് നടക്കുന്നവര്‍ ഒന്നര വര്‍ഷം കഴിയുമ്പോഴും ഇതുതന്നെ പറയണം. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്- അദ്ദേഹം  പറഞ്ഞു. 

കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് അക്വിസിഷന്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കണം. എന്താണ് അത് പൂര്‍ത്തിയാക്കുന്നതിലെ തടസ്സം എന്നറിയില്ല. ഇങ്ങനെ പോയാല്‍ കരിപ്പൂര്‍ വിമാനത്താവളം നഷ്ടപ്പെടും. വിമാനത്താവളത്തെ ഞെക്കിക്കൊല്ലുന്ന നടപടിയില്‍ നിന്ന് പിന്മാറണം. സ്ഥലം ഏറ്റെടുത്താല്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നാണ് കേന്ദ്ര മന്ത്രി അടക്കം വ്യക്തമാക്കിയത്. അതുകൊണ്ട് വലിയ പ്രതിഷേധ പരിപാടികള്‍ക്ക് ഇടം കൊടുക്കാതെ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല