കേരളം

മഞ്ഞുരുകുന്നു ; അനുഗ്രഹം തേടി ജോസ് ടോം പി ജെ ജോസഫിന്റെ വീട്ടിലെത്തി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : അഭിപ്രായഭിന്നത രൂക്ഷമായ കേരള കോണ്‍ഗ്രസില്‍ മഞ്ഞുരുകുന്നു. പാലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജോസ് ടോം രാവിലെ പിജെ ജോസഫുമായി കൂടിക്കാഴ്ച നടത്തി. തൊടുപുഴയിലെ ജോസഫിന്റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. 

പാലാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ തുടരുന്നതിനിടെയാണ് ജോസ് ടോം ജോസഫിനെ കാണാനെത്തിയത്. തിരഞ്ഞെടുപ്പില്‍ പി.ജെ. ജോസഫ് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായി കൂടിക്കാഴ്ചയ്ക്ക് ശേഷം ജോസ് ടോം പ്രതികരിച്ചു. 

പലതവണകണ്ടിരുന്നെങ്കിലും  നേരിട്ട് കണ്ട് അനുഗ്രഹം തേടാനാണ് വന്നതെന്നും ജോസ് ടോം പറഞ്ഞു. തന്നെ വീട്ടില്‍ വന്നു കണ്ടതില്‍ സന്തോഷമുണ്ടെന്നും, ജോസ് ടോമിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും പി ജെ ജോസഫും വ്യക്തമാക്കി. കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തെ തുടര്‍ന്ന് പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം  പ്രചാരണത്തില്‍ സജീവമായിരുന്നില്ല. 

താഴെത്തട്ടുമുതല്‍ ജോസഫ്-ജോസ് കെ മാണി വിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കങ്ങളും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ യോജിച്ച് നീങ്ങാന്‍ അഭ്യര്‍ത്ഥിക്കാനാണ് ജോസ് ടോമിന്റെ സന്ദര്‍ശനലക്ഷ്യം. നേരത്തെ, പാലായില്‍ യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ ജോസഫിനെതിരെ കൂക്കിവിളിച്ചതും, പാര്‍ട്ടി മുഖപത്രത്തില്‍ ജോസഫിനെതിരെ ലേഖനം എഴുതിയതും ഭിന്നത രൂക്ഷമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ