കേരളം

വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ പിടിച്ചുകെട്ടി, പിന്നാലെ ചിലര്‍ കൊന്ന് മാംസം വീതം വെച്ചു; പരാതിയുമായി ഉടമ

സമകാലിക മലയാളം ഡെസ്ക്

മുളക്കുളം; കഴിഞ്ഞ ദിവസമാണ് മുളക്കുളത്ത് വിരണ്ടോടിയ പോത്തിനെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചുകെട്ടിയത്. പിന്നാലെ ഉടമയെ വിവരം അറിയിച്ചു. എന്നാല്‍ അടുത്ത ദിവസം രാവിലെ ഉടമ എത്തിയപ്പോള്‍ പോത്തിനെ കെട്ടിയ കയര്‍ പോലും ബാക്കിയില്ല. പരാതിയുമായി ഉടമ പൊലീസ് സ്‌റ്റേഷനില്‍ എത്തിയതോടെ പോത്തിന്റെ തിരോധാനത്തിലെ യഥാര്‍ത്ഥ്യം പുറത്തുവരുന്നത്. 

പോത്തിനെ പിടിച്ചു കെട്ടിയതിന് പിന്നാലെ നട്ടുകാരില്‍ ചിലര്‍ തന്നെ പോത്തിനെ കശാപ്പ് ചെയ്ത് ഇറച്ചി വീതം വച്ചു കഴിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുളക്കുളം പഞ്ചായത്തിലെ അവര്‍മയിലാണ് സംഭവമുണ്ടായത്. അറുനൂറ്റിമംഗലത്ത് കശാപ്പിനായി കൊണ്ടു വരും വഴിയാണ് പോത്ത് വിരണ്ട് ഓടിയത്. തുടര്‍ന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ നാട്ടുകാരില്‍ ചിലര്‍ വൈകിട്ട് അവര്‍മയില്‍ പോത്തിനെ പിടിച്ചു കെട്ടി.

ഇന്നലെ  രാവിലെ പോത്തിനെ അഴിക്കാന്‍ ഉടമ എത്തിയപ്പോഴാണ് പോത്തിനെ കാണാനില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് പരാതിയുമായി വെള്ളൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി.  പൊലീസിന്റെ അന്വേഷണത്തില്‍ ചിലര്‍ പോത്തിനെ രാത്രി തന്നെ അഴിച്ച് കൊണ്ടുപോയി കശാപ്പ് ചെയ്‌തെന്നും ഇറച്ചി വീതം വച്ചെന്നും മനസിലായി. ഇവരെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി.  പോത്തിന്റെ വില നല്‍കി കേസില്‍ നിന്നും ഊരാന്‍ കശാപ്പ് നടത്തിയവര്‍ ശ്രമം നടത്തുകയാണ്. എന്നാല്‍ കയര്‍ കുടുങ്ങി ചത്ത പോത്തിനെയാണു കശാപ്പ് ചെയ്തതെന്നാണ് അഴിച്ചുകൊണ്ടുപോയവരുടെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ഡ്രൈവ് ചെയ്യുമ്പോള്‍ പേഴ്‌സ് പിന്‍ പോക്കറ്റില്‍ വെയ്ക്കാറുണ്ടോ?; മുന്നറിയിപ്പ്

കാപ്പിത്തോട്ടത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ; ഷോക്കേറ്റതെന്ന് സംശയം

ചീട്ടുകളിക്കിടെ വാക്കേറ്റവും സംഘര്‍ഷവും; കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി