തിരുവനന്തപുരം: ഓണാവധിക്ക് ശേഷമെത്തിയ തിങ്കളാഴ്ച കെഎസ്ആര്‍ടിസിക്ക് ലഭിച്ചത് റെക്കോര്‍ഡ് വരുമാനം. 8.32 കോടി രൂപയാണ് സെപ്തംബര്‍ 16ന് വരുമാനമായി ലഭിച്ചത്. കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വരുമാനമാണ് ഇതെന്ന് അധികൃതര്‍ പറഞ്ഞു.
ദീര്‍ഘദൂര സര്‍വീസുകള്‍ സ്പെഷ്യല്‍ സര്‍വീസുകളാക്കി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൊണ്ടുവന്നതും വരുമാനം വര്‍ധിക്കാന്‍ കാരണമായി. കെഎസ്ആര്‍ടിസിയുടെ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന എല്ലാ സര്‍വീസുകളും നേരത്തെ തന്നെ ഓണ്‍ലൈനായി യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാമായിരുന്നു.
ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത് എന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എംപി ദിനേശ് പറഞ്ഞു. എന്നാല്‍ ഓണാവധിക്കാലത്ത് കെഎസ്ആര്‍ടിസിക്ക് പ്രതീക്ഷിച്ച വരുമാനം ലഭിച്ചിട്ടില്ല.
ഉത്രാട ദിനത്തില്‍ 6.25 കോടി രൂപയായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം. തിരുവോണത്തിന് 4.21 കോടി രൂപയും, അവിട്ടത്തിന് 5.86 കോടി രൂപയും. ഓണാവധി തുടങ്ങുന്നതിന് തൊട്ടുമുന്‍പത്തെ ശനിയാഴ്ച 7ന് 7.30 കോടി രൂപയായിരുന്നു വരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ