കേരളം

നഗരസഭയുടെ നോട്ടീസ് നിയമാനുസൃതമല്ല, ഫ്‌ലാറ്റ് ഉടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

സമകാലിക മലയാളം ഡെസ്ക്

മരട്: നഗരസഭയുടെ ഒഴിപ്പിക്കല്‍ നോട്ടീസ് നിയമാനുസൃതം അല്ലെന്ന വാദവുമായി ഫ്‌ലാറ്ര് ഉടമകള്‍ ഇന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ഫ്‌ലാറ്റിനെതിരായ നടപടികള്‍ നഗരസഭ തുടര്‍ന്നാല്‍ സമരം അവസാനിപ്പിച്ചിരിക്കുകയാണെങ്കിലും, ശക്തമായി പ്രതിഷേധിക്കാനാണ് ഫ്‌ലാറ്റ് ഉടമകളുടെ തീരുമാനം. 

ഫ്‌ലാറ്റില്‍ നിന്ന് ഒഴിയാന്‍ നിര്‍ദേശിച്ച് 5 ദിവസത്തെ സമയപരിധിയാണ് നഗരസഭ ഫ്‌ലാറ്റിലെ താമസക്കാര്‍ക്ക് നല്‍കിയത്. ഈ നോട്ടീസിന്റെ സമയപരിധി അവസാനിച്ചതോടെ, താത്കാലിക പുനരധിവാസ സൗകര്യം ആവശ്യമുള്ളവര്‍ അറിയിക്കണം എന്ന് ആവശ്യപ്പെട്ട് നഗരസഭ മറ്റൊരു നോട്ടീസ് കൂടി പതിച്ചിരുന്നു. അതിന്റേയും സമയപരിധി അവസാനിച്ചു. 

നഗരസഭയുടെ നോട്ടീസിന് ഫ്‌ലാറ്റിലെ താമസക്കാരില്‍ ഒരാള്‍ പോലും മറുപടി നല്‍കിയില്ല. എന്നാല്‍, നഗരസഭയുടെ രണ്ട് നോട്ടീസുകളും നിയമാനുസൃതം അല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫ്‌ലാറ്റ് ഉടമകള്‍ ഹര്‍ജി നല്‍കുന്നത്. സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിന് മുന്‍പില്‍ ഇനി രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് ഫ്‌ലാറ്റ് ഉടമകളുടെ ഹര്‍ജി ഹൈക്കോടതിയിലേക്ക് വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും