കേരളം

ഫയല്‍ തിരയുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു; സംഭവം മലപ്പുറത്തെ ഡിഡിഇ ഓഫിസില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം; ഓഫീസില്‍ ഫയലുകള്‍ തിരയുന്നതിനിടെ ജീവനക്കാരന് പാമ്പുകടിയേറ്റു. മലപ്പുറം ഡിഡിഇ ഓഫിസിലെ ജീവനക്കാരനായ ചാപ്പനങ്ങാടി സ്വദേശി സുബ്രഹ്മണ്യനാണ് (46) പാമ്പുകടിയേറ്റത്. ഇദ്ദേഹത്തെ ഉടന്‍തന്നെ മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷബാധ ഗുരുതരമല്ലാത്തതിനാല്‍ പ്രഥമശുശ്രൂഷ നല്‍കി വിടുകയുംചെയ്തു.

ഓഫിസിന്റെ വരാന്തയില്‍ കൂട്ടിയിട്ടിരിക്കുന്ന ഫയലുകള്‍ തിരയുന്നതിനിടയിലാണ് അപകടമുണ്ടായത്. ഇതിന് മുന്‍പും ഓഫിസിനുള്ളില്‍ പാമ്പിനെ കണ്ടിട്ടുണ്ടെന്നാണ് ഇവിടത്തെ ജീവനക്കാര്‍ പറയുന്നത്. ഓഫീസിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് ജീവനക്കാര്‍ക്ക് പരാതിയുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞമാസം ഒരു ജീവനക്കാരിയുടെ ശബ്ദസന്ദേശം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങളുടെ മേല്‍പ്പാളി പലയിടത്തും അടര്‍ന്നനിലയിലാണ്. മഴവെള്ളവും കക്കൂസ് മാലിന്യവും കലര്‍ന്നാണ് ഒഴുകിയിരുന്നത്. ഓഫിസ് കാടും പടലവും കയറിയ അവസ്ഥയിലാണ്. പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് ഓഫിസ് ജീവനക്കാര്‍ ഭയന്നിരിക്കുന്നതിനിടയിലാണ് ഒരാള്‍ക്ക് പാമ്പുകടിയേറ്റത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു