കേരളം

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയി; എഐഎസ്എഫ് വനിതാ നേതാവിനെ എസ്എഫ്‌ഐ കൈയേറ്റം ചെയ്തതായി പരാതി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കോളജ് തെരഞ്ഞെടുപ്പിനു നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോയ എഐഎസ്എഫ് നേതാവായ വിദ്യാര്‍ഥിനിയുടെ കൈ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പിടിച്ചു തിരിച്ചു പരുക്കേല്‍പ്പിച്ചെന്നും തള്ളിയെന്നും പരാതി. ചേര്‍ത്തല എസ്എന്‍ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി എസ്എന്‍പുരം നെടുംചിറയില്‍ എന്‍എം അര്‍ച്ചനയെ (22)ആണ് ഇന്നലെ ഉച്ചയോടെ കൈയേറ്റം ചെയ്തത്. എഐഎസ്എഫ് ജില്ലാ കമ്മിറ്റി അംഗവും ചേര്‍ത്തല തെക്ക് മണ്ഡലം പ്രസിഡന്റുമാണ്.

ക്ലാസ് പ്രതിനിധിയായി നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നു ഭീഷണിപ്പെടുത്തുകയും ഇടതു കൈ പിടിച്ചു തിരിക്കുകയും തള്ളുകയും ചെയ്‌തെന്നാണു പരാതി. കോളജ് പഠനം കഴിഞ്ഞു പുറത്തുപോയ ഒരാളും ഉണ്ടായിരുന്നെന്നും അര്‍ച്ചന പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 

ഒപ്പമുണ്ടായിരുന്നവര്‍ പേടിച്ചു മാറിയെന്നും നാമനിര്‍ദേശ പത്രിക നല്‍കിയതിനു ശേഷവും ഭീഷണി തുടര്‍ന്നെന്നും അര്‍ച്ചന പറയുന്നു. അര്‍ച്ചന ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മാരാരിക്കുളം പൊലീസ് അന്വേഷണം തുടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്

വില കൂടിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം, ടി വി സീരിയലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മോഷണം; 13 കാരന്‍ പിടിയില്‍

അജിത്തിന് 53ാം പിറന്നാള്‍, സര്‍പ്രൈസ് സമ്മാനവുമായി ശാലിനി