കേരളം

മഴ കനക്കുന്നു, മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്നു ജില്ലകളില്‍ ഇന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്.

തൃശൂര്‍, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ 64 മുതല്‍ 115 മില്ലിമീറ്റര്‍ വരെ അളവില്‍ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. 

നാളെയും മറ്റന്നാളും സംസ്ഥാനത്തെ ഒരു ജില്ലയിലും കനത്ത മഴയ്ക്കു സാധ്യതയില്ലെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ നിഗമനം. ഞായറാഴ്ച എറണാകുളം ജില്ലയില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. 

തിങ്കളാഴ്ച വീണ്ടും മഴ ശക്തമാവുമെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, തൃശൂര്‍, എറണാകുളം ജില്ലകളില്‍ തിങ്കളാഴ്ച കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

വരും ദിവസങ്ങളില്‍ കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം