കേരളം

ഒന്നിനു പിറകെ മറ്റൊന്നായി മൂന്നു ന്യൂനമര്‍ദങ്ങള്‍ ; രണ്ട് മഴപ്രേരക ചുഴികളും ; കനത്ത മഴ തുടര്‍ന്നേക്കും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മണ്‍സൂണ്‍ അന്ത്യപാദത്തോട് അടുക്കുമ്പോഴും കേരളത്തില്‍ മിക്കയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. അതിനിടെ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി മൂന്നോളം ന്യൂനമര്‍ദങ്ങള്‍ക്ക് കളമൊരുങ്ങിയതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ഒന്നിനു പിറകെ ഒന്നായാണ് മൂന്നു ന്യൂനമര്‍ദങ്ങള്‍ സജീവമാകുന്നത്. 

ആദ്യ ന്യൂനമര്‍ദം ഇതിനകം തന്നെ ദക്ഷിണേന്ത്യയില്‍ സജീവമായിട്ടുണ്ട്. ഇതില്‍ രണ്ട് മഴ പ്രേരക ചുഴികളുമുള്ളതായി കാലാവസ്ഥ വിദഗ്ധര്‍ സൂചിപ്പിച്ചു. രണ്ടാമത്തെ ന്യൂനമര്‍ദം ഇന്ന് അറബിക്കടലില്‍ കൊങ്കണ്‍ തീരത്തായി രൂപപ്പെട്ട് വടക്കോട്ടു നീങ്ങും. 

24 നാണ് മൂന്നാമത്തെ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുക. ഇത് കേരളത്തിലും ഭേദപ്പെട്ട മഴയ്ക്കു കാരണമാകും. ഒരേ കാലത്ത് മൂന്നു ന്യൂനമര്‍ദങ്ങള്‍ രൂപംകൊള്ളുന്നത് അപൂര്‍വമാണെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. ഇതോടെ അടുത്തമാസവും കനത്ത മഴ തുടരുമെന്നാണ് സൂചന. 

ഇത്തവണ രാജ്യത്തിന്റെ മധ്യഭാഗത്തു നിന്നും ഒക്ടോബര്‍ പകുതിയോടെ മാത്രമേ മഴ പിന്‍വാങ്ങുകയുള്ളൂ എന്നാണ്  രാജ്യാന്തര ഏജന്‍സികളുടെ വിലയിരുത്തല്‍. ഇതോടെ കേരളത്തിലും തമിഴ്‌നാട്ടിലും തുലാമഴയ്ക്ക് തുടക്കമാകും. ഭേദപ്പെട്ട തുലാമഴ ഉണ്ടാകുമെന്നാണ് പ്രവചനം. ഇതോടെ ഇപ്പോല്‍ തന്നെ 70 ശതമാനത്തോളം നിറഞ്ഞ അണക്കെട്ടുകളില്‍ ജാഗ്രതും നിരീക്ഷണവും തുടരേണ്ടി വരും. 

കേരളത്തില്‍ ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് 14 ശതമാനം അധിക മഴയാണ് ലഭിച്ചത്. രാജ്യവ്യാപകമായി നാലുശതമാനം അധിക മഴ ലഭിച്ചതായും വിലയിരുത്തുന്നു. സെപ്തംബര്‍ പകുതിയോടെ പിന്മാറേണ്ട കാലവര്‍ഷം, ഉത്തരേന്ത്യയില്‍ നിന്നും ഇതുവരെയും പൂര്‍മായും പ്ന്‍വാങ്ങിയിട്ടില്ല. പാകിസ്ഥാനിലെ കനത്ത ചൂടും മണ്‍സൂണ്‍ നിളുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്