കേരളം

സ്‌കൂളില്‍ വെച്ച് മദ്യപിച്ച് വിദ്യാര്‍ഥിനികള്‍ തലകറങ്ങി വീണു, ചികിത്സ തേടിയത് ഭക്ഷ്യവിഷബാധയെന്ന പേരില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സ്‌കൂളില്‍ വെച്ച് മദ്യപിച്ച വിദ്യാര്‍ഥിനികള്‍ തലകറങ്ങി വീണു. കോഴിക്കോട് നഗരത്തിലെ പ്രമുഖ എയ്ഡഡ് സ്‌കൂളിലെ മൂന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ് സ്‌കൂളില്‍ വെച്ച് മദ്യപിച്ചത്. ഇവരെ ഗവണ്‍മെന്റ് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ഭക്ഷ്യവിഷബാധയെന്ന പേരില്‍ ഇവര്‍ രഹസ്യമായി ചികിത്സയെടുത്തു. വിദ്യാര്‍ഥിനികളില്‍ ഒരാളുടെ വീട്ടില്‍ രക്ഷിതാവ് സൂക്ഷിച്ച മദ്യം പെണ്‍കുട്ടി സ്‌കൂളിലേക്ക് കൊണ്ടുവരികയായിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം മൂന്ന് വിദ്യാര്‍ഥിനികളും ചേര്‍ന്ന് മദ്യപിച്ചു. 

മദ്യപിച്ച ശേഷം രണ്ട് പേര്‍ക്ക് തലകറക്കം വന്നതോടെ ഇവര്‍ ബാത്ത്‌റൂമിലേക്ക് പോയി. അവിടെ രണ്ട് പേരും തലകറങ്ങി വീണു. മൂന്നാമത്തെ വിദ്യാര്‍ഥിനിയാണ് വിവരം അധ്യാപകരെ അറിയിച്ചത്. ആശുപത്രിയിലെ ഏതാനും മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം ഇവരെ വീടുകളിലേക്ക് കൊണ്ടുപോയി. രക്ഷിതാക്കള്‍ക്കോ സ്‌കൂള്‍ അധികൃതര്‍ക്കോ പരാതിയില്ലാത്തതിനെ തുടര്‍ന്ന് പൊലീസ് നടപടി സ്വീകരിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'