കേരളം

പൊളിക്കാനായി പണിഞ്ഞ മരട് നെയ്‌റോസ്റ്റ്; തൊട്ടാല്‍ പൊളിയുന്ന പാലാരിവട്ടം പുട്ട്; വൈറല്‍ പരസ്യം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഇടക്കാലത്ത് കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന രണ്ടുവിഷയങ്ങളാണ് പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണ അഴിമതിയും മരട് ഫ്ളാറ്റ് വിവാദവും.
ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷം കൊണ്ട് ഗതാഗത യോഗ്യമല്ലാതായതോടെയാണ് എറണാകുളത്തെ പാലാരിവട്ടം മേല്‍പ്പാലം വാര്‍ത്തകളില്‍ ഇടം നേടിയത്. പാലാരിവട്ടം പാലം പഞ്ചവടിപാലമാവുമോ എന്ന് ഹൈക്കോടതി പോലും ചോദിച്ചിരിക്കുകയാണ്.

പാലത്തെ കുറിച്ച് ഇതിനോടകം നിരവധി ട്രോളുകളും ഇറങ്ങിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പൊളിച്ച് പണിയാന്‍ തീരുമാനിച്ച പാലത്തെ പരസ്യത്തിനായി ഉപയോഗിച്ചാലോ?. കേട്ടുകേള്‍വി പോലും ഉണ്ടാവാന്‍ സാധ്യതയില്ല. ഭക്ഷണത്തിന് പ്രസിദ്ധമായ തലശ്ശേരിയിലാണ് പാലാരിവട്ടം പാലം പരസ്യത്തിന് ഉപയോഗിക്കുന്നത്. അതും മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമായ പുട്ടിന് വേണ്ടി.

തൊട്ടാല്‍ പൊളിയുന്ന കണ്‍സ്ട്രക്ഷന്‍, പാലാരിവട്ടം പുട്ട്. എന്നാണ് തലശ്ശേരിയിലെ ലാഫെയര്‍ എന്ന ഹോട്ടല്‍ തങ്ങളുടെ പുട്ടിന് നല്‍കുന്ന വിശേഷണം. പാലാരിട്ടം ഫ്‌ളൈഓവറിന്റെ അത്രയും സോഫ്റ്റാണ് തങ്ങളുടെ പുട്ടെന്നാണ് ഹോട്ടല്‍ അവകാശപ്പെടുന്നത്. 

പാലാരിവട്ടം പുട്ട് മാത്രമല്ല ലാഫെയറിലെ സ്‌പെഷ്യല്‍. മരട് നെയ്‌റോസ്റ്റും ഉണ്ട് കൂട്ടിന്. പൊളിക്കാനായി പണിഞ്ഞത്, പൊളി ബ്രേക്ക് ഫാസ്റ്റ് എന്ന ടാഗ്‌ലൈനോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. തീരദേശപരിപാലന ചട്ടം മറികടന്ന്  അനധികൃതമായി പണിതതിന്റെ പേരിലാണ് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ ഉത്തരവ്. ഇതിന്റെ പേരില്‍ ഫ്ളാറ്റ് ഉടമകളും ഉദ്യോഗസ്ഥരുംതമ്മിലുള്ള തര്‍ക്കങ്ങളും സമരവും തുടരുകയാണ്. 

പരസ്യങ്ങള്‍ ഇതിനോടകം മലയാളി സോഷ്യല്‍ മീഡിയ ഫീഡുകളില്‍ വൈറലായിട്ടുണ്ട്. നിരവധി കമന്റുകളാണ് പരസ്യത്തിന് ലഭിക്കുന്നത്. പരസ്യ വാചകങ്ങള്‍ക്ക് പിന്നില്‍ കോഴിക്കോടുള്ള പരസ്യ ഏജന്‍സിയാണ്. മനു ഗോപാലാണ് ഇത് എഴുതിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്