കേരളം

അഗതി മന്ദിരത്തില്‍ വയോധികയെ മര്‍ദിച്ച സംഭവം: ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊച്ചിയിലെ അഗതിമന്ദിരത്തില്‍ വയോധികയെ സൂപ്രണ്ട് മര്‍ദ്ദിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും കെകെ ശൈലജ നിര്‍ദ്ദേശിച്ചു.

കൊച്ചി കോര്‍പ്പറേഷന് കീഴിലെ അഗതിമന്ദിരത്തിലാണ് അന്തേവാസിയായ യുവതിക്കും അമ്മയ്ക്കും നേരെ ആക്രമണം നടന്നത്. അന്തേവാസിയായ മകളെ അനധികൃതമായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്തപ്പോഴാണ് സൂപ്രണ്ട് അന്‍വര്‍ ഹുസൈന്‍ മര്‍ദ്ദിച്ചതെന്നായിരുന്നു പരാതി. 

അസുഖം മാറിയ മകളെ അഗതിമന്ദിരത്തിലെ സുപ്രണ്ട് അന്‍വര്‍ ഹുസൈന്‍ അനധികൃതമായി സ്വന്തം വീട്ടിലെ ജോലികള്‍ ചെയ്യിപ്പിക്കുന്നതായും എടിഎം കാര്‍ഡില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നതായും പരാതിയുണ്ട്.

ഇതേക്കുറിച്ച് ചോദിക്കാനെത്തിയ അമ്മയെയും മകളേയും അന്‍വര്‍ മുറിയ്ക്കുള്ളില്‍ നിന്ന് പിടിച്ചുതള്ളുകയും മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോട് ജില്ലാ കളക്ടര്‍ എസ് സുഹാസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്‍വര്‍ ഹുസൈനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

കൊച്ചി നഗരത്തിലെ ഹോസ്റ്റലിനുള്ളിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു